SignIn
Kerala Kaumudi Online
Friday, 26 April 2024 12.03 PM IST

സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സർവേ ഇത്തവണ എറണാകുളത്തും

survey

കൊച്ചി: ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ് ഒ) വിവിധ മേഖലകളിൽ ദേശീയതലത്തിൽ നടത്തുന്ന സാമ്പിൾ സർവേ ഇത്തവണ എറണാകുളത്തും. വിവിധ സാമൂഹിക, സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള രാജ്യ വ്യാപക ഗാർഹിക സർവേകളിലൂടെയാണ് പ്രധാനമായും വിവരങ്ങൾ ശേഖരിക്കുന്നത്. ആനുകാലിക ലേബർ ഫോഴ്‌സ് സർവേ, അസംഘടിത മേഖലയിൽ കാർഷികേതര സംരംഭങ്ങളുടെ വാർഷിക സർവേ, അർബൻ ഫ്രെയിം സർവേ എന്നിവയാണ് പ്രധാനമായും നടത്തുന്നത്.

ആനുകാലിക ലേബർ ഫോഴ്‌സ് സർവേ

തൊഴിൽ, തൊഴിലില്ലായ്മ എന്നിവയുടെ കണക്കെടുക്കുകയെന്നതാണ് ആനുകാലിക ലേബർ ഫോഴ്‌സ് സർവേയുടെ (പി.എൽ.എഫ്.എസ്) പ്രധാന ലക്ഷ്യം. ജില്ലയിൽ ഇതിനായി ഈ മാസം കല്ലൂർകാട് വാർഡ് 9, വാളകം വാർഡ് 9, വെങ്ങോല വാർഡ് 13, രായമംഗലം വാർഡ് 16, നായരമ്പലം വാർഡ് 3 എന്നിവയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വരാപ്പുഴ, പറവൂർ, എരമല്ലൂർ, തൃക്കാക്കര, ആലങ്ങാട്, കൊച്ചി കോർപ്പറേഷൻ, എരമല്ലൂർ, കളമശ്ശേരി എന്നിവയാണ് നഗര പ്രദേശങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങൾ.

കാർഷികേതര സംരംഭ സർവേ

ഉത്പാദനം, വ്യാപാരം, സേവനങ്ങൾ എന്നീ മേഖലകളിലെ അസംഘടിത സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവർത്തന സവിശേഷതകളെ കുറിച്ചുള്ള വിവര ശേഖരണത്തിനാണ് അസംഘടിത മേഖലയിലെ കാർഷികേതര സംരംഭങ്ങളുടെ വാർഷിക സർവ്വേ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ വ്യാപാരസ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, മതസ്ഥാപനങ്ങൾ എന്നിവ ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പ്രശ്‌നങ്ങളും സംബന്ധിച്ചുള്ള വിവര ശേഖരണം നടത്തും.

ജില്ലയിൽ ഇതിനായി കുട്ടമ്പുഴ വാർഡ് 11, കറുകുറ്റി വാർഡ് 14 എന്നിവയാണ് പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുത്തത്. കൊച്ചി കോർപ്പറേഷൻ, മൂവാറ്റുപുഴ, ചേന്ദമംഗലം, ഏലൂർ, കളമശേരി, കൊടുവള്ളി, വെങ്ങോല, എരമല്ലൂർ, കെടാമംഗലം എന്നിവയാണ് നഗരപ്രദേശങ്ങളിൽ തിരഞ്ഞെടുത്ത സ്ഥലങ്ങൾ.

സർക്കാർ സർവ്വേകൾക്കായി നഗര പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുന്ന സർവേകൾ അർബൻ ഫ്രെയിം സർവേ എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷൻ, നോർത്ത് പറവൂർ, പുത്തൻ വേലിക്കര, കണയന്നൂർ, പെരുമ്പാവൂർ, മരട് എന്നിവിടങ്ങളിൽ പുരോഗമിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SURVEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.