കോന്നി : പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാറിൽ റോഡിലേക്ക് വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് വെള്ളം കയറിയത്. കൊടുമൺ പ്ലാനറ്റേഷനിൽ നിന്ന് വരുന്ന വകയാർ കരിക്കുടുക്കതോട് കരകവിഞ്ഞതോടെ കോട്ടയംമുക്ക് മുതൽ സാറ്റ്ടവർ വരെയുള്ള റോഡിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായി മുടങ്ങിയിരുന്നു. മലവെള്ളപാച്ചിലിൽ പലയിടത്തും വാഴക്കൃഷി ചെയ്യുന്ന കൃഷിഭൂമിയിലെ മടപൊട്ടി. വെള്ളക്കെട്ടിനെ തുടർന്ന് ദീർഘദൂര ബസുകൾ അടക്കം നിറുത്തിയിടേണ്ടിവന്നു. റോഡരികിലെ പല വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
വി കോട്ടയം, കൊടുമൺ ഭാഗത്തു ഉരുൾപൊട്ടിയതായി സംശയം ഉണ്ടായെങ്കിലും റവന്യു വകുപ്പ് ഉരുൾപൊട്ടൽ സ്ഥിരീകരിച്ചിട്ടില്ലെന്നു കോന്നി തഹസിൽദാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |