കാസർകോട്: ഭാരതീയ മസ്ദൂർ സംഘത്തിന്റെ നേത്യത്വത്തിൽ അഞ്ചിന് കാസർകോട് കളക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് ഗവ.കോളേജ് പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിക്കും. .പെടോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുക, പ്രൈവറ്റ് ബസ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, ബസ് ചാർജ് വർദ്ധിപ്പിക്കുക, ബസ് വ്യവസായത്തെ സംരക്ഷിക്കുക, ഓട്ടോടാക്സി നിരക്ക് വർധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.വി.ബാബു, ഭരതൻകല്യാൺ റോഡ്, ഉമേശൻ, വിശ്വനാഥഷെട്ടി, കുഞ്ഞിക്കണ്ണൻ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |