തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിനയ രംഗത്തേക്ക്. പ്രേംനസീർ സുഹൃദ് സമിതി നിർമ്മിക്കുന്ന സമാന്തര പക്ഷികൾ എന്ന ഷോർട്ട് മൂവിയിൽ കളക്ടറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഇതിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് നടൻ കൊല്ലം തുളസിയാണ്. ജഹാംഗീർ ഉമ്മറാണ് സംവിധാനം ചെയ്യുന്നത്. പ്രഭാവർമ്മയുടെ ഗാനത്തിന് ഡോ. വാഴമുട്ടം ചന്ദ്രബാബു സംഗീതം നൽകിയിരിക്കുന്നു. കല്ലറ ഗോപനാണ് ഗായകൻ. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 9ന് എം.എൻ.വി.ജി അടിയോടി ഹാളിൽ മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |