കൊല്ലം: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.പി.എ) ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനവും പ്രിന്റേഴ്‌സ് ദിനാചരണവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ രാവിലെ 10ന് ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളിൽ നടക്കും. കെ.പി.എ സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജി ബാഹുലേയൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. ജേക്കബ്ബ് സംസാരിക്കും.
സമ്മേളനത്തോടനൂബന്ധിച്ച് ആധുനിക മെഷിനറികളുടെ പ്രദർശനവും സെമിനാറും നടക്കുമെന്ന് ജില്ലാ സെക്രട്ടറി ജി.എസ്. ഇന്ദുലാൽ അറിയിച്ചു.