ചണ്ഡീഗഡ്: പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെങ്കിൽ അഡ്വക്കേറ്റ് ജനറലിനെ മാറ്റണമെന്ന് നിബന്ധന വച്ച പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവിനെതിരേ അഡ്വക്കേറ്റ് ജനറൽ എ.പി.എസ് ഡിയോൾ രംഗത്ത്. സിദ്ധുവിന്റെ ആരോപണങ്ങൾ ലഹരി - മതനിന്ദ കേസുകളിലെ കുറ്റക്കാരെ ശിക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഇല്ലാതാക്കുകയാണ്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വന്തം സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും സിദ്ധു ആക്രമണം അഴിച്ചുവിടുകയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് സിദ്ധു സഹപ്രവർത്തർക്ക് മേൽ തെറ്റായ ആരോപണങ്ങൾ ഉയർത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |