ചെറുപുഴ: ഡെപ്യൂട്ടി കളക്ടറായി നിയമിതയാകുന്ന പ്രാപ്പൊയിൽ എയ്യങ്കല്ലിലെ കെ.വി. ശ്രുതിയെയും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എസ്. ദിലീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. നസീറ, പഞ്ചായത്തംഗങ്ങളായ കെ.എം. ഷാജി, വി. ഭാർഗവി, കെ.പി. സുനിത, സന്തോഷ് ഇളയിടത്ത്, മിനി മാത്യു, മുഖ്യാദ്ധ്യാപിക എസ്. വസന്ത, എ. ബാലകൃഷ്ണൻ, പി.പി. സണ്ണി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ബിജു ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.വി. രാകേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |