കോട്ടയം : പ്രളയത്തിൽ സർവതും നശിച്ച നാടിനായി സഹായം അഭ്യർത്ഥിച്ച് ഗവർണർക്ക് മുന്നിലെത്തി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഗവർണർ കൂട്ടിക്കൽ സന്ദർശനം മാറ്റിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എ ഗവർണറെ നാട്ടകം ഗസ്റ്റ് ഹൗസിൽ എത്തി സന്ദർശിച്ച് നിവേദനം നൽകിയത്. പ്രകൃതി ദുരന്തത്തിൽ വീടുകൾ പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടത് സംബന്ധിച്ചും കൃഷിനാശം സംബന്ധിച്ചും, ഉപജീവനമാർഗങ്ങൾ നഷ്ടമായത് സംബന്ധിച്ചും, കച്ചവട സ്ഥാപനങ്ങൾക്ക് നഷ്ടം സംഭവിച്ചത് സംബന്ധിച്ചും ഗവർണറെ ധരിപ്പിച്ചു. കൂടാതെ റോഡുകളും, പാലങ്ങളും ഒലിച്ചപോയതും, ഗതാഗത, വാർത്താവിനിമയ ജലവിതരണം, വൈദ്യുതി ബന്ധങ്ങൾ ആകെ തകരാറിലായതും ഒക്കെ അടിയന്തരമായി പുന:സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ധരിപ്പിച്ചു. കേന്ദ്രസഹായം ഉറപ്പു വരുത്താൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഗവർണർ ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |