SignIn
Kerala Kaumudi Online
Tuesday, 05 July 2022 3.18 PM IST

എസ്.എച്ചിൽ കേശദാനം

hair

കൊച്ചി: ദേശീയ ക്യാൻസർ ദിനത്തോടനുബന്ധിച്ച് തേവര സേക്രഡ് ഹാർട്ട് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും പെൺകുട്ടികളുടെ സംഘടനയായ സ്വസ്തിയും ചേർന്ന് കേശദാന ചടങ്ങ് സംഘടിപ്പിച്ചു. 'ലോക്‌സ് ഒഫ് ലവ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 33 വിദ്യാർത്ഥിനികൾ കേശം ദാനം ചെയ്തു. 'മുടി കൊടുക്കൂ, ഒപ്പം ആത്മവിശ്വാസവും' എന്ന സന്ദേശത്തോടെ നടത്തിയ പരിപാടി സിറിയക് എലിയാസ് വോളന്ററി അസോസിയേഷൻ പ്രസിഡന്റ് ഡോ. ആന്റണി ഗ്രിഗറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാദർ ഡോ. ജോസ് ജോൺ, ഫാദർ മാത്യു കിരിയന്താൻ, എൽദോസ് ജോർജ് എന്നിവർ സംസാരിച്ചു. ഡോ. ജിസ് ജോയ് കാൻസർ ബോധവത്കരണ ക്ലാസെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HAIR DONATION
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.