കോന്നി : ഗ്രാമപഞ്ചായത്ത് ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്ന പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം നാളെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
പ്രമാടം : വള്ളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക സ്റ്റാഫ് നഴ്സ് ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30 ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.
ജി.എൻ.എം/ ബി.എസ്.സി നഴ്സിംഗ് ഡിഗ്രി , കെ.എൻ.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |