കോഴിക്കോട്: ഈ വർഷത്തെ അപ്പു നെടുങ്ങാടി പുരസ്കാരത്തിന് ജ്യോതിസ്.പി കടയപ്രത്ത് (സാഹിത്യം), അഡ്വ. സുദേവൻ മാമിയിൽ (അഭിഭാഷകൻ), വി.രാജഗോപാലൻ (വിദ്യഭ്യാസം), വി ബാലമുരളി (ബാങ്കിംഗ് ) എന്നിവർ അർഹരായി. ശിലാഫലകവും പ്രശസ്തിപത്രവും 25,000 രൂപയുടെ എൻഡോവ്മെന്റും അടങ്ങുന്ന പുരസ്കാരം നാളെ വെെകീട്ട് 4-ന് അളകാപുരി ഓഡിറ്റോറിയത്തിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ റാവു ബഹാദൂർ ടി.എം, അപ്പു നെടുങ്ങാടി അനുസ്മരണ സമിതി ചെയർമാൻ എൻ.വി ബാബുരാജ്, കൺവീനർ പി.കെ ലക്ഷ്മി ദാസ്, കെ.എം ശശിധരൻ, പി. അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |