കൊല്ലം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇന്ധന നികുതി ഭീകരതയ്ക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11 മുതൽ 11.15 വരെ കളക്ടറേറ്റിന് മുമ്പിൽ ചക്രസ്തംഭന സമരം നടത്തും. ഇന്നലെ ഡി.സി.സി ഓഫീസിൽ ചേർന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. പാചക വാതകവില വർദ്ധനവിനെതിരെ 9ന് രാവിലെ 9.30ന് പാരിപള്ളി ഐ.ഒ.സി ബോട്ടിലിംഗ് പ്ലാന്റ് ഉപരോധിക്കാനും യോഗം തിരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി ഭാരവാഹികളായ ജി. പ്രതാപവർമ്മ തമ്പാൻ, എം.എം. നസീർ, എ. ഷാനവാസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |