തിരുവനന്തപുരം: നഗരസഭാ ആരോഗ്യ വിഭാഗം സ്പെഷ്യൽ സ്ക്വാഡ് മെഡിക്കൽ കോളേജ് പരിസരത്തെ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന നടത്തി. ഇന്ത്യൻ കോഫി ഹൗസ് അടക്കമുള്ള ഹോട്ടലുകളിലായിരുന്നു പരിശോധന. പ്രധാനമായും ഹോട്ടലുകളിലെ ശുചിത്വ നിലവാരമാണ് പരിശോധിച്ചത്. ന്യൂനതകണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹോട്ടലുകളുടെ പിന്നാമ്പുറങ്ങൾ ശുചീകരിക്കാത്ത ഹോട്ടലുകൾക്ക് അത് വൃത്തിയാക്കാൻ നിർദ്ദേശം നൽകി. ജ്യൂസ് കടകൾ, മറ്റ് ഭക്ഷ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. കാലാവധിക്ക് ശേഷവും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഈന്തപ്പഴം, കേക്ക് തുടങ്ങിയവ പിടിച്ചെടുത്തു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായുള്ള ബോധവത്ക്കരണവും ഇതോടൊപ്പം നടത്തി. ലോഡ്ജുകളിലും പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ മിനു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയകൃഷ്ണൻ, മുഹമ്മദ് നവാസ്, പ്രീതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |