മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ മയ്യഴിയിലെ വിശിഷ്ട വ്യക്തികളെ ആദരിച്ചു.
അഭിഭാഷകവൃത്തിയിൽ 50 വർഷം പൂർത്തികരിച്ച മുൻ എം.എൽ.എയും വിമുക്തഭടനുമായ അഡ്വ. എൻ.കെ. സജീന്ദ്രനാഥിനെയും ആധുനിക മയ്യഴിയുടെ വികസനത്തിന് നിസ്വാർത്ഥ സേവനം നൽകി പൊതുമരാമത്ത് വകുപ്പിനെ ജനകീയമാക്കിയ എക്സിക്യൂട്ടിവ് എഞ്ചിനിയർ ഒ. പ്രദീപ് കുമാറിനെയുമാണ് ആദരിച്ചത്.
മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. രമേശ് പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി. ആസഫലി മുഖ്യ ഭാഷണം നടത്തി.ചടങ്ങിൽ സാമൂഹ്യ മാധ്യമ രംഗത്ത് പ്രശസ്തനായ നിർമ്മലിനെ ആദരിച്ചു. സത്യൻ കേളോത്ത്, അഡ്വ. എം.ഡി. തോമസ്, അഡ്വ. എ.പി. അശോകൻ, ചാലക്കര പുരുഷു, സജിത്ത് നാരായണൻ, ഉത്തമൻ തിട്ടയിൽ, പി.ടി.സി. ശോഭ, കെ.വി ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |