വൈക്കം : എം.ജി.യൂണിവേഴ്സിറ്റിയിലെ ജാതി വിവേചനം അവസാനിപ്പിക്കണമെന്നും ദീപാ മോഹനന് നീതി ഉറപ്പാക്കണമെന്നും കേരള വേലൻ മഹാസഭ ആവശ്യപ്പെട്ടു. ഗവേഷണ വിദ്യാർത്ഥിനി നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കാൻ തുടങ്ങിയിട്ട് നാളുകൾ പിന്നിട്ടിട്ടും സർക്കാരും യൂണിവേഴ്സിറ്റി അധികാരികളും കാണിക്കുന്ന വിവേചനം പൊറുക്കാൻ പറ്റാവുന്നതല്ല. മാനസിക പീഡനത്തിന് ഉത്തരവാദിയായ നന്ദകുമാർ കളരിക്കലിനെ ആ സ്ഥാനത്തുനിന്നു മാറ്റുകയും അദ്ദേഹത്തിനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുക്കുകയും വേണം. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായ കുറ്റാരോപിതനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വേലൻ മഹാസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.