കോഴിക്കോട്: ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാകമ്മിറ്റി നടത്തിയ ആദായനികുതി ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. വീൽചെയറിൽ ഗ്യാസ് സിലിണ്ടർ തള്ളിയും സമരപന്തലിന് മുന്നിൽ അടുപ്പുകൂട്ടിയുമായിരുന്നു സമരം. ജില്ലയിലെ നൂറുകണക്കിന് ഹോട്ടൽ വ്യാപാരികൾ സമരത്തിൽ പങ്കെടുത്തു.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. വിലവർദ്ധനവ് പിൻവലിക്കുന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടിവരുമെന്ന് ജയപാൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ മലപ്പുറം, ജില്ലാ സെക്രട്ടറി യു.എസ്.സന്തോഷ്കുമാർ, ടി.കെ.രാധാകൃഷ്ണൻ, ശക്തിധരൻ താര, മിനികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |