വണ്ടൂർ: കൊവിഡ് മഹാമാരി മൂലം മാറ്റി വച്ച പോരൂർ ശാസ്താവങ്ങോട്ടു പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന് നടക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമാണ് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കളം പാട്ടിനൊടുവിലാണ് മേടമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച താലപ്പൊലി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷം കളംപാട്ടു നടത്തിയെങ്കിലും താലപ്പൊലി മാറ്റി വച്ചു.താലപ്പൊലിയുടെ വരവറിയിച്ച് കാളയും ഭൂതവും ക്ഷേത്ര സന്നിധിയിലെത്തി. കുണ്ടട ശിവക്ഷേത്രത്തിലേക്ക് നടക്കുന്ന എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തുമാണ് താലപ്പൊലി ദിവസത്തെ പ്രത്യേക ചടങ്ങുകൾ.