ചങ്ങനാശേരി: 45-ാമത് സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 3 മുതൽ 8 വരെ ചങ്ങനാശേരി എസ്.ബി കോളേജിലും അസംപ്ഷൻ കോളേജിലുമായി നടക്കും. ആദ്യ സംഘാടക സമിതിയോഗം എസ്.ബി കോളേജിൽ പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യച്ചന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ ബാസ്ക്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി ഡി. ബിജു, മറ്റ് ഭാരവാഹികൾ, വിവിധ കോളേജ്, സ്കൂൾ കായികാദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. 14 ജില്ലകളിൽ നിന്നായി പുരുഷ വനിതാ വിഭാഗത്തിൽ ലീഗ് 20 നോക്ക്ഔട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ നടത്തുക. ചങ്ങനാശേരിയിൽ ആദ്യമായാണ് സംസ്ഥാന ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |