മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാതല ബാലോത്സവം നടന്നു. കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, പ്രസംഗം, ചിത്രീകരണം, കവിതാരചന, കഥാരചന, ആസ്വാദനക്കുറിപ്പ് തുടങ്ങിയ മത്സരയിനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ബാലവേദി കൺവീനർ കെ. വത്സലയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജിബാബു, സെക്രട്ടറി എസ്. സുബിൻ, ജോയിന്റ് സെക്രട്ടറി വി. സിന്ധു എന്നിവർ സംസാരിച്ചു. വായനാ മത്സരങ്ങൾക്കുള്ള പുസ്തകങ്ങളുടെ ചർച്ചയും ചടങ്ങിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |