മാഹി: ലീഗൽ സർവീസ് ദിനാചരണത്തിന്റെ ഭാഗമായി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സഞ്ചരിക്കുന്ന സൗജന്യ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. പന്തക്കൽ കണ്ണച്ചാങ്കണ്ടി കോളനിയിൽ ഡിസ്ട്രിക്ട് മുൻസിഫ് കം ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി. റോസ്ലിൻ ഉദ്ഘാടനം ചെയ്തു. കിഴക്കേടത്ത് കോളനി, പള്ളൂരിലെ ആറ്റാ കൂലോത്ത്, ചാലക്കരയിലെ മണ്ട പറമ്പത്ത്, മുക്കുവൻ പറമ്പ്, കടലോര മേഖലയിലെ പാറക്കൽ, വളവിൽ പ്രദേശങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ലീഗൽ സർവീസ് അംഗങ്ങൾ വാഹനത്തിലെത്തി പരാതികൾ സ്വീകരിച്ചു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി അഡീഷണൽ ഡപ്യൂട്ടി കൗൺസിലർ എൻ.കെ. സജ്ന നേതൃത്വം നൽകി. എൻ.കെ. ഇന്ദ്രപ്രസാദ്, ഹസീന, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |