ന്യൂമാഹി: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും ജനസംഘത്തിന്റെയും പഴയകാല പ്രവർത്തകനും ന്യൂമാഹിയിലെ ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (ബി.എം.എസ് ) ന്യൂമാഹി യൂനിറ്റ് പ്രസിഡന്റുമായിരുന്ന കളത്തിൽ രാഘവനെ അനുസ്മരിച്ചു. ന്യൂമാഹി ടൗണിൽ നടന്ന പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് സത്യൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു.
എൻ.ജി.ഒ. സംഘ് ഫറോക്ക് മേഖല ജനറൽ സെക്രട്ടറി അശോകൻ പള്ളൂർ അനുസ്മരണഭാഷണം നടത്തി.
വിവിധ ട്രേഡ് യൂനിയൻ നേതാക്കന്മാരായ വി.വി. അനിൽകുമാർ , കെ. ചന്ദ്രൻ, സി. സത്യാനന്ദൻ, എ.എം കരിം, സി.പി. റാസിക്ക്, സി.കെ. സിദ്ദിക്, യു.സി. ബാബു, കെ. രാജൻ, ബിജു പരിമഠം, കെ.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |