കൊല്ലം: ജില്ലയിൽ സാമൂഹ്യ വനവത്കരണ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാകളക്ടർ അഫ്സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ ആലോചനായോഗം നടന്നു. തൈകൾ വച്ച് പിടിപ്പിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് കോ-ഓർഡിനേറ്റർക്ക് നിർദ്ദേശം നൽകി. പദ്ധതിയുടെ ഭാഗമായുള്ള വിത്തുകൾ സോഷ്യൽ ഫോറസ്ട്രി ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |