SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.10 PM IST

മസ്‌കിന്റെ ആസ്തിയിൽ വമ്പൻ ചോർച്ച

Increase Font Size Decrease Font Size Print Page
elon-musk

ന്യൂയോർക്ക്: നികുതിയടയ്ക്കാനായി 2,100 കോടി ഡോളറിന്റെ (1.55 ലക്ഷം കോടി രൂപ) ടെസ്‌ല ഓഹരികൾ വിറ്റഴിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോയെന്ന് ചോദിച്ച് ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയ സി.ഇ.ഒ എലോൺ മസ്‌കിന് വമ്പൻ തിരിച്ചടി! വോട്ടെടുപ്പിന് പിന്നാലെ ടെസ്‌ല ഓഹരികൾ ഓഹരി വിപണിയിൽ കൂപ്പകുത്തിയതോടെ മസ്‌കിന്റെ ആസ്‌തിയിൽ നിന്ന് ചോർന്നത് 5,000 കോടി ഡോളർ (3.71 ലക്ഷം കോടി രൂപ).

ഇന്നലെ ഒറ്റദിവസത്തെ മാത്രം നഷ്‌ടം മസ്‌കിന് 3,500 കോടി ഡോളർ (2.59 ലക്ഷം കോടി രൂപ) 2019ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്‌തിയിൽ നിന്ന് ഒറ്റദിവസം കൊഴിഞ്ഞ 3,600 കോടി ഡോളറിന് (2.67 ലക്ഷം കോടി രൂപ) ശേഷമുള്ള ഒരു ശതകോടീശ്വരന്റെ ഏറ്റവും വലിയ നഷ്ടമാണിത്.

അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ കൈവശമുള്ള ഇക്വിറ്റി ഓഹരികളിലെ ദീർഘകാല മൂലധന നേട്ടത്തിന്മേൽ നികുതി ഈടാക്കാൻ ബൈഡൻ ഭരണകൂടം നീക്കം നടത്തുന്നുണ്ട്. 700 ഓളം ശതകോടീശ്വരന്മാരെ ബിൽ ബാധിക്കും.

ശതകോടീശ്വരന്മാർ നികുതി ബാദ്ധ്യത ഒഴിവാക്കാൻ ഇക്വിറ്റി ഓഹരികൾ വാരിക്കൂട്ടുന്നത് തടയുകയും നികുതി ഈടാക്കി സർക്കാർ ഖജനാവ് ഭദ്രമാക്കുകയുമാണ് ബൈഡന്റെ ലക്ഷ്യം. ബില്ലിനോട് എതിർപ്പ് പ്രകടിപ്പിച്ച മസ്‌ക് പക്ഷേ, നികുതിയടയ്ക്കാനായി 10 ശതമാനം ടെസ്‌ല ഓഹരി വിൽക്കേണ്ടതുണ്ടെന്നും ഇതിനെ അനുകൂലിക്കുന്നുണ്ടോ എന്ന് ആരാഞ്ഞുമാണ് ട്വിറ്റർ പോളിംഗ് നടത്തിയത്.

വോട്ടിംഗ് ഫലമെന്തായാലും അനുസരിക്കുമെന്നും മസ്‌ക് പറഞ്ഞിരുന്നു. 58 ശതമാനം പേർ ഓഹരി വില്പനയെ അനുകൂലിച്ചതോടെ, ഓഹരികൾ വിറ്റഴിക്കുമെന്ന് മസ്‌ക് വ്യക്തമാക്കി. ഇതിൽ ആശങ്കപ്പെട്ടാണ് ടെസ്‌ല ഓഹരി നിക്ഷേപകരും ഓഹരികളെ കൈവിട്ടത്.രൂപ).

TAGS: BUSINESS, ELON MUSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY