SignIn
Kerala Kaumudi Online
Friday, 26 April 2024 6.06 PM IST

നാവികസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തും: നാവികസേന മേധാവി

vice-admiral-r-harikumar

മുംബയ്: ആഴക്കടലിൽ പാകിസ്ഥാൻ മാത്രമല്ല ചൈനയും ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തുന്നുണ്ടെന്ന് നാവികസേന മേധാവിയും മലയാളിയുമായ ആർ.ഹരികുമാർ. ഒരു സ്വകാര്യ മലയാള മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവികസേന മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്.

വെല്ലുവിളികളെ നേരിടാൻ നാവികസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഐ.എൻ.എസ്. വിരാടിനൊപ്പമുണ്ടായിരുന്ന കാലഘട്ടം ഏറെ ആസ്വദിച്ചിരുന്നു. നാവികസേനാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഘട്ടത്തിലും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിച്ചിരുന്നു. ഇതിനൊപ്പം ദൈവാനുഗ്രഹം കൂടിയുള്ളതിനാലാണ് ഇതുവരെയെത്താൻ സാധിച്ചത്.

നാവികസേയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VICE ADMIRAL R HARIKUMAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.