കൊച്ചി: കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാത്തതിന് നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡി.സി.പിക്കു നൽകിയ പരാതിയെ തുടർന്നാണ് മരട് പൊലീസ് കേസെടുത്തത്. അഞ്ഞൂറ് രൂപ പിഴ അടയ്ക്കണം. സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജി.എൽ പെറ്റി കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറയുന്നു. ആ ദിവസങ്ങളിൽ ജോജു സ്റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാകുമെന്നു പൊലീസ് പറയുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈറ്റിലയിൽ സമരത്തിൽ പങ്കെടുത്തതിന് ഷാജഹാൻ ഉൾപ്പടെ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജോജുവിന്റെ കാർ തല്ലി തകർത്ത കേസിൽ അറസ്റ്റിലായ ഷാജഹാന് കഴിഞ്ഞ ദിവസമാണു കോടതി ജാമ്യം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |