കുമരകം : ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനോത്സവം 15, 16 തീയതികളിൽ നടക്കും. നാളെ നവാഗതർക്ക് സ്വീകരണം നൽകും . വൈകിട്ട് 7 ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഓൺലൈൻ കൗൺസിലിംഗ് ക്ലാസ്സ് നടത്തും. സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് സ്കൂൾ മാനേജർ അഡ്വ. വി.പി അശോകൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം സെക്രട്ടറി കെ.ഡി സലിമോൻ ആശംസകൾ നേർന്ന് സംസാരിക്കും. നവംബർ 16 ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക മീറ്റിംഗും നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |