SignIn
Kerala Kaumudi Online
Friday, 26 April 2024 3.42 PM IST

ആക്ട്, സ്റ്റാറ്റിറ്റ്യൂട്ട്, ഓർഡിനൻസ് ഇനി മലയാളത്തിലും

kannur-uni

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ആക്ട്, സ്റ്റാറ്റിറ്റ്യൂട്ട്, ഓഡിനൻസ് എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ കണ്ണൂർ സർവ്വകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. എം.എസ്‌സി പ്ലാന്റ് സയൻസ് വിഭാഗത്തിൽ കരാർ വ്യവസ്ഥയിൽ രണ്ട് അദ്ധ്യാപക തസ്തിക സൃഷ്ടിക്കും. കല്ലിക്കണ്ടി എൻ.എ.എം. കോളേജിലെ എട്ട് അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾക്ക് അംഗീകാരം നൽകാനും തീരുമാനിച്ചു.

2020-21 ലെ സാമ്പത്തിക റിപ്പോർട്ട് അംഗീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ സർവകലാശാലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ വിപുലമായ പദ്ധതികൾക്ക് രൂപം നൽകും. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി ക്യാമ്പസിൽ ജൈവവൈവിധ്യ പഠന കേന്ദ്രം സ്ഥാപിക്കും. സർവകലാശാലയുടെ താൽക്കാലിക രജിസ്ട്രാർ ആയി റിസർച്ച് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന പ്രൊഫ. ജോബി കെ. ജോസിനെ നിയമിക്കാനും തീരുമാനിച്ചു.

23ന് കാലാവധി പൂർത്തിയാക്കുന്ന വൈസ്ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, കോടെർമിനേഷന്റെ ഭാഗമായി സ്ഥാനമൊഴിയുന്ന പ്രൊവൈസ് ചാൻസലർ പ്രൊഫ. സാബു അബ്ദുൽഹമീദ് എന്നിവർക്ക് യാത്രയയപ്പ് നൽകി. വൈസ് ചാൻസലർക്കുള്ള സിൻഡിക്കേറ്റിന്റെ ഉപഹാരം മുൻ എം.എൽ.എയും സിൻഡിക്കേറ്റ് മെമ്പറും ആയിരുന്ന എം. പ്രകാശനും പ്രൊവൈസ് ചാൻസലർക്കുള്ള ഉപഹാരം സിൻഡിക്കേറ്റ് മെമ്പർ എൻ. സുകന്യയും നൽകി. ചടങ്ങിൽ സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. ടി.പി. അഷറഫ്, പ്രമോദ് വെള്ളച്ചാൽ, മുൻ സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. വി.എ. വിൽസൺ, ഡോ. ജോൺ ജോസഫ് എന്നിവർ സംസാരിച്ചു. ഡോ. രാഖി രാഘവൻ നന്ദി പറഞ്ഞു.

മറ്റു തീരുമാനങ്ങൾ

വിവിധ കോളേജുകളിലെ 18 അദ്ധ്യാപകരുടെ പ്രൊമോഷനുകൾ അംഗീകരിച്ചു.

ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളേജിലെ ആറ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം

മാനന്തവാടി മേരി മാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ 7 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം.

25ഓളം ഗവേഷണ ബിരുദങ്ങൾക്ക് അംഗീകാരം

പരീക്ഷ വിഭാഗത്തിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, UNI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.