ന്യൂയോർക്ക്: മുൻ ജപ്പാൻ രാജകുമാരി മാകോയും ഭർത്താവ് കേയി കൊമുറോയും ന്യൂയോർക്കിലെത്തി. ഞായറാഴ്ച രാവിലെ ടോക്കിയോയിൽ നിന്ന് ഇരുവരും ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ യാത്ര പുറപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. കനത്തസുരക്ഷയിൽ വിമാനത്താവളത്തിലെത്തിയ ഇരുവരേയും കാത്ത് മാദ്ധ്യമപ്രവർത്തകർ തടിച്ചുകൂടിയെങ്കിലും അവർ പ്രതികരിച്ചില്ല. ന്യൂയോർക്കിൽ നിയമപഠനം പൂർത്തിയാക്കിയ കൊമുറൊ ഇപ്പോൾ ജോലി ചെയ്യുന്നതും അവിടെയാണ്. കൊമുറോയെ വിവാഹം ചെയ്യാനായി മാകോ രാജകീയ പദവികൾ ഉപേക്ഷിച്ചിരുന്നു.