തലശ്ശേരി: മാവോയിസ്റ്റ് പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ബി.ജി. കൃഷ്ണമൂർത്തി, കബനിദളം അംഗം സാവിത്രി എന്നിവരെ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ കസ്റ്റഡിയിൽ വിട്ടു. ബി.ജി. കൃഷ്ണമൂർത്തിയെ ഏഴും സാവിത്രിയെ മൂന്ന് ദിവസവും ചോദ്യം ചെയ്യാം. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രാവിലെ തലശ്ശേരിയിലെത്തിച്ച ഇരുവരേയും വൈദ്യപരിശോധനയ്ക്കു ശേഷമാണ് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.