തിരുവനന്തപുരം:നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ 132ാം ജന്മവാർഷികവും നെഹ്റു ഇല്ലാത്ത 57 വർഷങ്ങൾ എന്ന സെമിനാറും നടത്തി. മാസ്‌കറ്റ് ഹോട്ടലിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.നെഹ്റു പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ്.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എം.പി,മുൻ മന്ത്രി എം.വിജയകുമാർ,മുൻ എം.പി പന്ന്യൻ രവീന്ദ്രൻ,ഡോ.കെ.എസ്.മണി അഴിക്കോട് എന്നിവർ സംസാരിച്ചു.വിവിധ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് മന്ത്രി അവാർഡുകൾ സമ്മാനിച്ചു.