ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രം മരക്കാറിന്റെ തീം മ്യൂസിക് പുറത്തിറങ്ങി. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് റിലീസ് ചെയ്തത്. മരക്കാറിനു വേണ്ടി അതിഗംഭീരമായി ഒരുക്കിയ തീം മ്യൂസിക് പങ്കുവയ്ക്കുകയാണെന്നും എല്ലാവരും ആസ്വദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.
പുറത്തിറങ്ങി നിമിഷൾക്കുള്ളിൽ തന്നെ തീം മ്യൂസിക് ആരാധകർ ഏറ്റെടുത്തു. രാഹുൽ രാജ് ആണ് മരക്കാറിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തി. പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ്‌ബഡ്‌ജറ്റ് ചിത്രമായ ‘മരക്കാർ’. ഡിസംബർ രണ്ടിനാണ് തിയേറ്ററുകളിൽ എത്തുന്നത്. നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിലാണ് ഒടിടി റിലീസ് മാറ്റി തിയേറ്റർ റിലീസിന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |