ചെങ്ങന്നൂർ: നഗരസഭയുടെ ശബരിമല ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. കുമാരി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷേർലി രാജൻ, പി.ഡി. മോഹനൻ, ശ്രീദേവി ബാലകൃഷ്ണൻ, കൗൺസിലർമാരായ സിനി ബിജു, കെ.ഷിബുരാജൻ,അശോക് പടിപ്പുരയ്ക്കൽ, രോഹിത് പി.കുമാർ, മനീഷ് കീഴാമഠത്തിൽ, എം. മനുകൃഷ്ണൻ, റിജോ ജോൺ ജോർജ്, ബി. ശരത്ചന്ദ്രൻ, എസ്.സുധാമണി, മിനി സജൻ, ഹെൽത്ത് ഇൻസ്പെക്ടർ സുജിത് സുധാകർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.മോഹനകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |