ന്യൂയോർക്ക്: അമേരിക്കയിൽ മലയാളി വെടിയേറ്റ് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യു (56) ആണ് ഡാലസ് കൗണ്ടി മസ്കിറ്റ് സിറ്റിയിൽ കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. രക്ഷപ്പെട്ട അക്രമിക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയിലാണ് കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.
കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005ൽ കുവൈത്തിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |