SignIn
Kerala Kaumudi Online
Friday, 26 April 2024 10.50 AM IST

690 പവർ ടില്ലറുകൾ ആസാമിലേക്ക് കയറ്റി അയച്ചു

triller

പാലക്കാട്: സർക്കാർ ഉടമസ്ഥതയിലുള്ള കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) പാലക്കാട് യൂണിറ്റിൽ നിർമ്മിച്ച 690 പവർ ടില്ലറുകൾ ട്രെയിൻ മാർഗ്ഗം ആസാമിലേക്ക് കയറ്റി അയച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ജംഗ്ഷനിൽ നിന്ന് ആസാമിലെ ഖൊരഗ്പൂരിലേക്കാണ് കയറ്റി അയച്ചത്. ഇതിനായി 25 ന്യൂ മോഡിഫൈഡ് വാഗൺസ് (എൻ.എം.ജി) ആണ് പാലക്കാട് ഡിവിഷൻ ഏർപ്പെടുത്തിയത്. ടില്ലറുകൾ കയറ്റി അയച്ചതിലൂടെ 20.64 ലക്ഷം രൂപയാണ് റെയിൽവേയ്ക്ക് വരുമാനം ലഭിച്ചത്.
ആസാമിൽ ഇപ്പോൾ കൊയ്ത്ത് കാലമാണ്. കൊയ്ത്തിനുശേഷം നിലമൊരുക്കുന്നതിനായാണ് ടില്ലറുകൾ കൊണ്ടുപോകുന്നത്. പാലക്കാട് നിന്നും ഖൊരക്പൂരിലേക്ക് 3300 കിലോ മീറ്റർ ദൂരമുണ്ട്. അഞ്ചു ദിവസത്തിനുള്ളിൽ ടില്ലറുകൾ ലക്ഷ്യസ്ഥാനത്ത് എത്തും. റോഡ് മാർഗ്ഗമാണെങ്കിൽ രണ്ടാഴ്ച സമയമെടുക്കും. കൂടാതെ ആന്ധ്രയിലും ഹൗറയിലും നിർത്തി ടില്ലറുകൾ മറ്റൊരു ചരക്കുവാഹനത്തിലേക്ക് മാറ്റേണ്ടിയും വരും. ട്രെയിൻ മുഖേനയാകുമ്പോൾ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കി സമയം ലാഭിക്കാമെന്നതാണ് ഗുണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ഈ സാമ്പത്തിക വർഷം ഇത് രണ്ടാമത്തെ തവണയാണ് പാലക്കാട് നിന്നും ആസാമിലേക്ക് ടില്ലറുകൾ കയറ്റി അയക്കുന്നത്. നേരത്തെ ഏപ്രിൽ 30ന് 546 ടില്ലറുകൾ അയച്ചിരുന്നു. കൊവിഡ് നിയന്ത്രണം വന്നതിനു ശേഷവും പാലക്കാട് യൂണിറ്റിൽ നിന്നും ആയിരത്തിലേറെ പവർ ടില്ലറുകൾ ആസാം അടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, TRILLER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.