മണ്ണാർക്കാട്: രേഖകളില്ലാതെ കടത്തുകയായിരുന്ന 44,82,000 രൂപ മണ്ണാർക്കാട് പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ എം.ഇ.എസ് കോളേജിന് സമീപത്ത് നടന്ന വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. തമിഴ്നാട് റജിസ്‌ട്രേഷനിലുള്ള ഫോർച്യൂൺ കാറിൽ പണം ഒളിപ്പിച്ചു കടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പഴനി സ്വദേശി ചിന്നദുരൈയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സി.ഐ അജിത്ത് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രേഖകളില്ലാത്ത പണം നിലമ്പൂരിൽ നിന്നും പഴനിയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.