കൊച്ചി: സീനീയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ 16 ാമത് സംസ്ഥാന കൺവെൻഷൻ 25ന് എറണാകുളം നോർത്തിലെ പപ്പൻചേട്ടൻ ഹാളിൽ നടക്കും. മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മേയർ അഡ്വ.എം. അനിൽകുമാർ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും. ഇത് സംബന്ധിച്ച് ചേർന്ന സംഘാടക സമിതിയോഗത്തിൽ പി.എം. ഇക്കോരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.എ. അലി അക്ബർ, പി.പി. ബാലൻ, പി.വി. സുഭാഷ്, പി.എം. ഹാരീസ്, എൻ.എം. ജയരാമൻ, ഷാജി ജോർജ് പ്രണത, കെ.എസ്. മനോജ്, വി.എ. സോമസുന്ദരം, ഇ.അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |