ലോകസഞ്ചാരി കെ ആർ വിജയന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. ജപ്പാൻ മോഹം ബാക്കിയാക്കിയാണ് വിജയൻ യാത്രയായതെന്നും, മോഹനയുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ചായ വിറ്റുകിട്ടുന്ന കാശ് കൊണ്ടായിരുന്നു വിജയനും മോഹനയും വിദേശ യാത്രകൾ നടത്തിയത്. 16 വർഷത്തിനിടെ 26 രാജ്യങ്ങളിലാണ് ഇരുവരും സഞ്ചരിച്ചത്. കടവന്ത്രയിൽ ശ്രീ ബാലാജി കോഫി ഹൗസ് നടത്തിവരികയായിരുന്നു ദമ്പതികൾ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കടവന്ത്രയിൽ ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുമരുകൾ അലങ്കരിക്കാൻ ജപ്പാനിൽ നിന്നുള്ള ചിത്രം ഉണ്ടാവില്ല. ജപ്പാൻ എന്ന മോഹം ബാക്കിയാക്കി യാത്രാദമ്പതിമാരിൽ കെ ആർ വിജയൻ അന്തരിച്ചു, മോഹന തനിച്ചായി.
ചായക്കടയിൽ നിന്നുള്ള വരുമാനത്തിൽ മിച്ചം പിടിച്ചാണ് കടവന്ത്ര സ്വദേശി വിജയനും മോഹനയും രാജ്യാന്തര യാത്രകൾ നടത്തിയിരുന്നത്. ചായക്കടയിലെ വരുമാനത്തിൽ നിന്ന് ചെറു വിഹിതം എല്ലാദിവസവും മാറ്റിവെച്ചായിരുന്നു ഇവരുടെ ലോക യാത്രകൾ.
16 വർഷത്തിനിടെ 26 രാജ്യങ്ങൾ സന്ദർശിച്ച ദമ്പതിമാരുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദേശ യാത്രകളുടെ ചിത്രങ്ങൾ ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകളെ അലങ്കരിച്ചിരുന്നു.
കെ ആർ വിജയന് ആദരാഞ്ജലികൾ. മോഹനയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |