കൊയിലാണ്ടി: കർഷകനിയമം പിൻവലിച്ച് ഓടേണ്ടി വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗതിയായിരിക്കും കെ. റെയിൽ പദ്ധതിയിൽ പിണറായി വിജയനും ഉണ്ടാവുകയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.റെയിൽ വിരുദ്ധ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീണ്ടും അധികാരത്തിലേറിയതിലൂടെ എന്തും ചെയ്യാമെന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. അഴിമതിയ്ക്കും കൊള്ളയ്ക്കും നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി നേതാവ് ടി.ടി.ഇസ്മയിൽ, സി.വി ബാലകൃഷ്ണൻ, എൻ.വി. ബാലകൃഷ്ണൻ, കെ.സി. അബു എന്നിവർ സംസാരിച്ചു.