കൊല്ലം: കോൺഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 104-ാമത് ജന്മദിനം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ ദിനമായി ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജി. പ്രതാപവർമ്മ തമ്പാൻ, എം.എം. നസീർ, മോഹൻ ശങ്കർ, നടുക്കുന്നിൽ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |