SignIn
Kerala Kaumudi Online
Friday, 26 April 2024 10.30 AM IST

സംസ്ഥാനത്ത് സിഎഫ്എൽടിസികൾ നിറുത്തുന്നു,​ രണ്ടാം ഡോസ് വാക്സിനേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി

cfltc

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കുറയുന്ന പശ്ചാത്തലത്തിൽ സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി എന്നിവ ആവശ്യമെങ്കില്‍ മാത്രം നില നിറുത്തിയാൽ മതിയെന്ന് സർക്കാർ നിർദ്ദേശം. കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഉടൻ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കാലാവധിയായവരുടെ വിവരം ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാനുള്ള സംവിധാനമൊരുക്കണം. ജില്ലാ കളക്ടര്‍മാര്‍, ജില്ലാ ചുമലയുള്ള മന്ത്രിമാര്‍ എന്നിവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോദ്ധ്യപ്പെടുത്തണം. വാര്‍ഡ് തല സമിതികളും മറ്റ് വകുപ്പുകളും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ എടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം. സ്‌കൂളുകളില്‍ കൊവിഡ് ബാധ ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CFLTC, COVID, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.