തഴവ: വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കേറി. കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ക്ഷേത്രത്തിലേക്കു പ്രവഹിച്ചത്.
പ്രധാന ആൽത്തറകൾ, ഒണ്ടിക്കാവ്, അന്നദാനമന്ദിരം എന്നിവടങ്ങളിൽ പൊലീസും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കർശനമായ നിയന്ത്രണങ്ങാണ് ഏർപ്പെടുത്തിയിരുന്നത്. രാവിലെ ആറിന് ആരംഭിച്ച അഖണ്ഡനാമജപയജ്ഞം വൈകിട്ട് 6ന് സമാപിച്ചു. തുടർന്ന് ദീപാരാധന, നാദസ്വരം എന്നിവ നടന്നു. ഏഴാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 6 ന് ഹരിനാമകീർത്തനം, 8 ന് ഭാഗവത പാരായണം എന്നിവ നടക്കും വൈകിട്ട് 3ന് നടക്കുന്ന ആരോഗ്യ പരിസ്ഥിതി സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.