പഴയങ്ങാടി: സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പഴയങ്ങാടി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ച് പ്രവർത്തകർ. ശുചീകരണ പ്രവൃത്തി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണ് ശുചീകരണത്തിൽ ഏർപ്പെട്ടത്. പഴയങ്ങാടി പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളാണ് ശുചീകരിച്ചത്. ശുചീകരണത്തിന് നേതാക്കളായ കെ. പത്മനാഭൻ, സി.എം വേണുഗോപാൽ, വി. വിനോദ്, പി. ജനാർദ്ദനൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |