ഏഷ്യൻ മണ്ണിലേക്ക് വീണ്ടും വിരുന്നെത്തുന്ന ഫുട്ബാൾ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി ഒരു വർഷത്തിൽ താഴെ മാത്രം കാത്തിരുന്നാൽ മതി. 2022 നവംബർ 21നാണ് ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം. സാധാരണഗതിയിൽ ജൂൺ-ജൂലായ് മാസങ്ങളിൽ നടക്കേണ്ട ലോകകപ്പ് ഗൾഫ് മേഖലയിലെ കാലാവസ്ഥ പരിഗണിച്ചാണ് നവംബർ -ഡിസംബർ മാസങ്ങളിലേക്ക് മാറ്റിയത്.
ലോകകപ്പിനുള്ള എട്ടുവേദികളിൽ അവസാനത്തേതായ 974 സ്റ്റേഡിയത്തിന്റെ നിർമാണവും പൂർത്തിയാക്കി ഖത്തർ കഴിഞ്ഞ ദിവസം ലോകത്തിന് മുന്നിൽ സമർപ്പിച്ചു.
974 ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമ്മിച്ചതിനാലാണ് സ്റ്റേഡിയത്തിന് ഈ പേര് നൽകിയിരിക്കുന്നത്.
ഖത്തറിന്റെ മൊബെൽ ഡയലിംഗ് കോഡ് തുടങ്ങുന്നതും 974 എന്ന നമ്പരിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |