SignIn
Kerala Kaumudi Online
Friday, 26 April 2024 5.57 PM IST

ബൂസ്റ്റർ ഡോസ്, കുട്ടികളുടെ വാക്‌സിൻ: തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

booster-dose

ന്യൂഡൽഹി: രാജ്യത്ത് മുതിർന്നവർക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് നൽകുന്നതും കുട്ടികൾക്കുള്ള വാക്‌സിനേഷൻ സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കാൻ പ്രതിരോധ കുത്തിവയ്‌പുമായി ബന്ധപ്പെട്ട ശുപാർശ നൽകുന്ന നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ്(എൻ.ടി.എ.ജി.ഐ) രണ്ടാഴ്ചയ്‌ക്കുള്ളിൽ യോഗം ചേരും.

സ്കൂളുകൾ തുറന്ന സാഹചര്യവും മൂന്നാം തരംഗമുണ്ടായാലുള്ള ആശങ്കയും മൂലം കുട്ടികളിൽ വാക്‌സിനേഷൻ ഉടൻ തുടങ്ങണമെന്ന നിർദ്ദേശമാണ് എൻ.ടി.എ.ജി.ഐ പ്രധാനമായും ചർച്ച ചെയ്യുന്നത്. രോഗബാധിതരായ കുട്ടികൾക്ക് ജനുവരിയിലും ബാക്കി കുട്ടികളിൽ മാർച്ച് മുതലും വാക്‌സിനേഷൻ തുടങ്ങണമെന്ന നിർദ്ദേശം ലഭിച്ചതായി അറിയുന്നു. ഇക്കാര്യം യോഗത്തിൽ തീരുമാനിക്കും.

യു.എസ് അടക്കം ബൂസ്റ്റർ ഡോസിന് അനുമതി നൽകിയ സാഹചര്യത്തിലാണിത്. അതേസമയം ശാസ്‌ത്രജ്ഞർക്കിടയിൽ ഇതു സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BOOSTER DOSE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.