ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസും വേർപിരിയാൻ ഒരുങ്ങുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ വിവാഹിതരായവരാണ് ഇരുവരും. പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽനിന്ന് നിക്കിന്റെ കുടുംബപേരായ ജോനസ് നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് കാരണം. എന്നാൽ ഈ അഭ്യൂഹങ്ങളെ ഒരു വിഭാഗം തളളിക്കളയുന്നുണ്ട്. 2018 ഡിസംബർ 1ന് ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിലാണ് ഇരുവരും വിവാഹിതരാകുന്നത്. 37 കാരിയായ പ്രിയങ്കയും 27 കാരൻ നിക്കും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഇരുവരും ആരാധകർക്കായി പങ്കുവയ്ക്കുകയായിരുന്നു. ''പുരുഷൻമാർക്ക് തങ്ങളേക്കാർ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാം. പക്ഷേ സ്ത്രീകൾക്ക് ആയിക്കൂടാ. സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടാണിത്. പ്രായ വ്യത്യാസം ഞങ്ങളുടെ പ്രണയത്തിന് തടസമായില്ല. എന്നാൽ വിവാഹത്തിന് ഒരുങ്ങിയപ്പോൾ ചിലർ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. നിക്ക് എന്നോട് പറഞ്ഞു, അതൊന്നും കാര്യമാക്കേണ്ട. എല്ലാ ശരിയാകുമെന്ന്. അദ് ദേഹത്തിന് എന്നെ അറിയാം. വിവാഹശേഷവും പ്രചരിച്ച ആരോപണങ്ങളോട് പ്രിയങ്ക ഒരിക്കൽ ഇങ്ങനെ പ്രതികരിച്ചു. എന്നാൽ വിവാഹ മോചനം എന്ന അഭ്യൂഹത്തെപ്പറ്റി പ്രിയങ്കയോ നിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.ബോളിവുഡിന് മാത്രമല്ല ഹോളിവുഡിനും പ്രിയങ്കരിയാണ് പ്രിയങ്ക ചോപ്ര .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |