കോട്ടയം: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എസ്.പി.സി.എസ് ഹാളിൽ 25ന് രണ്ടിന് മലബാർ കലാപം 100-ാം വാർഷികത്തോട് അനുബന്ധിച്ച് സെമിനാർ നടക്കും. എസ്.പി.സി.എസ് പ്രസിഡന്റ് പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്യും. ലൈബ്രറികൗൺസിൽ പ്രസിഡന്റ് എം. ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിക്കും. ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. ബാബു, എസ്. വിജയലക്ഷ്മി, എ.കെ ജോസഫ്, ഷൈജു തെക്കുംചേരി, തോമസ് പോത്തൻ, എം. ജയചന്ദ്രൻ, എം.ഡി. ശശിധരക്കുറുപ്പ്, കെ. കെ. മനു, കെ.എ. ശ്യാമള തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |