SignIn
Kerala Kaumudi Online
Friday, 26 April 2024 10.30 PM IST

ന്യൂസിലാൻഡ് ടെസ്റ്റിന് തൊട്ട് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ ഓപ്പണർ കെ എൽ രാഹുൽ പരമ്പരയിൽ നിന്ന് പുറത്ത്

kl-rahul

കാൺപൂ‌ർ: നാളെ തുടങ്ങുന്ന ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ഓപ്പണർ കെ എൽ രാഹുൽ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ നിന്നും പുറത്തായി. രാഹുലിന് പകരം സൂര്യകുമാർ യാദവിനെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് കെ എൽ രാഹുലിന്റെ അഭാവം കനത്ത തിരിച്ചടിയായിരിക്കും.

ആദ്യ ടെസ്റ്റിൽ വിശ്രമം ലഭിച്ച കൊഹ്‌ലി മുംബയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ. രോഹിത് ശർമ്മയെ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇരുവരുടേയും അഭാവത്തിൽ അജിങ്ക്യ രഹാനെയുടെ ക്യാപ്ടൻസിക്ക് കീഴിലാണ് ഇന്ത്യ നാളെ കളത്തിലിറങ്ങുന്നത്. ചേതേശ്വർ പുജാരയാണ് വൈസ് ക്യാപ്ടൻ.

കെ എൽ രാഹുലിന്റെ ഇടതേ തുടയിലെ പേശികൾക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കിനെ തുടർന്ന് കെ എൽ രാഹുൽ ബംഗളൂരുവിലുള്ള നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടർ ചികിത്സ നടത്തുമെന്നും ന്യൂസിലാൻഡ് പരമ്പരയ്ക്ക് ശേഷമുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് ഓപ്പണർ പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബി സി സി ഐ വാർത്താകുറിപ്പിൽ അറിയിച്ചു.

സ്ക്വാഡ്: അജിങ്ക്യ രഹാനെ (ക്യാപ്ടൻ), മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര (വൈസ് ക്യാപ്ടൻ), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, അക്സർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KL RAHUL, INDIA, CRICKET, BCCI, NEW ZEALAND, TEST SERIES, INJURY, KANPUR, MUMBAI, BENGALURU, NCA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.