തിരുവനന്തപുരം: ഭൂമി തരംതിരിക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കി വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ.എൽ.ഡി.എം) നടക്കുന്ന ആർ.ഡി.ഒമാരുടെ ദ്വിദിന ക്യാമ്പ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. തരംമാറ്റൽ നടപടികൾ ഓൺലൈനിലൂടെ പൂർത്തിയാക്കാൻ ശ്രമിക്കും. തരംതിരിക്കലിന്റെ മറവിൽ ചില ഏജൻസികൾ ആവശ്യക്കാരെ കബളിപ്പിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരം ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |