കൊല്ലം: മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം. 2020 മാർച്ചിലെ എസ്.എസ്.എൽ.സി/വി.എച്ച്.എസ്.ഇ/പ്ലസ്.ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവർക്കും പ്ലസ്.ടു (ഫിസിക്സ്, സുവോളജി) ഉയർന്ന മാർക്ക് നേടിയവർക്കും അപേക്ഷിക്കാം.
മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നിന്നുള്ള സാക്ഷ്യപത്രവും മൽസ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പാസ്ബുക്കിന്റെ പകർപ്പും സഹിതം പ്രോജക്റ്റ് ഓഫീസറുടെ ശുപാർശയോടൊപ്പം 27ന് മുമ്പ് ജില്ലാ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസുമായോ ക്ലസ്റ്റർ ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ : 9526041182, 9526041229.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |