''പ്രണയത്തിന്റെ കല""മകിഴിനി എന്ന തമിഴ് മ്യൂസിക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് മാനഗരം, മദ്രാസ്, കാല, കബാലി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയുടെ മാറുന്ന മുഖം വരച്ച് കാട്ടിയ പ്രശസ്ത സംവിധായകൻ പാ. രഞ്ജിത്ത് കുറിച്ച വാക്കുകളാണിത്.
96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ മറുനാടൻ മലയാളി ഗൗരി ജി. കിഷനും, രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് നട്പേ തുണെ ഡിക്കിലോണ, ആദി തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ നായികയായ മലയാളി അനഘയും സ്വർഗാനുരാഗികളായി വേഷമിടുന്ന ഇൗ മ്യൂസിക് വീഡിയോ ഒറ്റദിവസംകൊണ്ട് കണ്ടത് പത്തുലക്ഷത്തിലധികം പേരാണ്.
കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സവിശേഷതയും അവതരണത്തിലെ സത്യസന്ധതയും കൊണ്ടാണ് ഇൗ മ്യൂസിക് വീഡിയോ തരംഗമായി മാറുന്നത്.
സ്വകാര്യ ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ നേരിടുന്ന രണ്ട് പെൺകുട്ടികൾ തമ്മിലുണ്ടാകുന്ന ഗാഢബന്ധമാണ് ആറ് മിനിട്ട് ദൈർഘ്യമുള്ള ഇൗ മ്യൂസിക് വീഡിയോയുടെ പ്രമേയം. ഗോവിന്ദ് വസന്തയുടെ ഇൗണത്തിൽ മദൻ കാർക്കി എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് കീർത്തന വൈദ്യനാഥനാണ്.
സ്വവർഗാനുരാഗികളായ കമിതാക്കളുടെ ഹൃദയവ്യഥയും പ്രണയ വേദനയും രക്ഷിതാക്കളുടെ എതിർപ്പുമൊക്കെ ആറ് മിനിട്ടുള്ള വീഡിയോയിൽ സംവിധായകൻ ബാലസുബ്രഹ്മണ്യൻ അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് നിരൂപകർ പ്രശംസിക്കുന്നത്. വിക്രം നായകനാകുന്ന കോബ്ര എന്ന ചിത്രത്തിന്റെ കോ- ഡയറക്ടറാണ് ബാലസുബ്രഹ്മണ്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |